Posted On
date_range Updated On
date_range യു.എസിൽ ക്ഷേത്രത്തിനുനേരെ അതിക്രമം
ന്യൂയോർക്: യു.എസിലെ ഇന്ത്യാനയിൽ ക്ഷേത്രത്തിനുനേരെ അതിക്രമം. ഗ്രീൻവുഡ് സിറ്റിയിലെ ബാപ്സ് സ്വാമിനാരായൺ ക്ഷേത്രത്തിന്റെ നാമഫലകം അക്രമികൾ കേടുവരുത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ ചുവരെഴുത്തുകളും ഉണ്ടായിരുന്നു.
സംഭവത്തെ ഷികാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ക്ഷേത്രം വികൃതമാക്കിയ അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോൺസുലേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.
ഒരു വർഷത്തിനിടെ നാലാം തവണയാണ് യു.എസിൽ ബാപ്സ് ക്ഷേത്രത്തിനുനേരെ അതിക്രമമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ ബാപ്സ് ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.