Posted On
date_range Updated On
date_range യു.എസിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
വാഷിങ്ടൺ: യു.എസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിക്കും സംഭവത്തിൽ പരിക്കേറ്റു. മേരിലാൻഡിലെ ഒരു നിർമ്മാണശാലയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഉച്ചക്ക് രണ്ടരയോടെയാണ് വെടിവെപ്പുണ്ടായെന്ന വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് എത്തുമ്പോൾ നാല് പേർ വെടിയേറ്റ് കിടക്കുന്നതാണ് ആദ്യം കണ്ടത്. ഇതിൽ മൂന്ന് പേർ പിന്നീട് മരിച്ചു.
മാർക്ക് അലൻ ഫെറി, ചാർലിസ് എഡ്വാർഡ് മിന്നിക്, ജോഷ്വേ റോബർട്ട് വാൽസേ എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാരും നിർമ്മാണശാലയിലെ ജീവനക്കാരാണ്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.