Posted On
date_range Updated On
date_range ടോക്കിയോയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 19 പേരെ കാണാതായി
ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോക്കടുത്ത് അതാമിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 19 കാണാതായി. കനത്ത മഴയെ തുടർന്നായിരുന്നു അപകടം. നിരവധി വീടുകളും മണ്ണിനടിയിലായിട്ടുണ്ട്.
എന്നാൽ 20 പേരെയാണ് കാണാതായതെന്ന് എൻ.എച്ച്.കെ ബ്രോഡ്കാസ്റ്റർ പറയുന്നു. എന്നുമാത്രമല്ല, കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിരിക്കാൻ ഇടയുണ്ടെന്നാണ് സൂചന.
താഴ്വാരങ്ങളും മലകളും കൊണ്ട് നിറഞ്ഞ ജപ്പാനിൽ മഴയെത്തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഴ നിർത്താതെ പെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.