Posted On
date_range Updated On
date_range കുൽഭൂഷനെ കാണാൻ ഭാര്യയും മാതാവും ഇന്ന് പാകിസ്താനിൽ
ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിൽ കഴിയുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ സന്ദർശിക്കുന്നതിനായി ഭാര്യയും മാതാവും തിങ്കളാഴ്ച ഇസ്ലാമാബാദിലെത്തും. വിമാനത്തിലെത്തുന്ന ഇവർ കുൽഭൂഷനെ സന്ദർശിച്ചശേഷം തിങ്കളാഴ്ചതന്നെ തിരിച്ചുപോകുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങും ഇവർക്കൊപ്പമുണ്ടാവും. പാക് വിദേശകാര്യ മന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ച ഒരുക്കുക. ഡിസംബർ 20നാണ് കുൽഭൂഷനെ കാണാൻ പാകിസ്താൻ വിസ അനുവദിച്ചത്. ചാരപ്രവൃത്തിയും ഭീകരവാദവും ആരോപിച്ചാണ് നാവിക സേന മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷന് പാകിസ്താൻ വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.