Posted On
date_range Updated On
date_range ഐസ് ഹോക്കി കളത്തിൽ അടിതെറ്റി വീണ് പുടിൻ VIDEO
മോസ്കോ: ഐസ് ഹോക്കി കളിയിൽ വിജയമാഘോഷിക്കവേ മൂക്ക് കുത്തി വീണ് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. റഷ്യയ ിലെ ബോൾഷോയ് ഐസ്ഡോമിൽ നടന്ന ഐസ് ഹോക്കി പ്രദർശന മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ എട്ട് ഗോളുകളുമാ യി തിളങ്ങിയ പുടിൻ വിജയാഘോഷത്തിൻെറ ഭാഗമായി കളം ചുറ്റവേയാണ് കാൽതെന്നി വീണത്. ഐസിൽ നിന്നും സ്കേറ്റ് ചെയ്ത് ചുവന്ന കാർപറ്റിലേക്ക് കയറിയതായിരുന്നു വീഴ്ചക്ക് കാരണം.
66കാരനായ പുടിന് പരിക്കുകളൊന്നും പറ്റിയില്ലെന്നാണ് വിവരം. ദേശീയ ഹോക്കി ലീഗ് വെറ്ററൽ താരങ്ങൾക്കൊപ്പമായിരുന്നു പുടിൻെറ സാഹസം. മത്സരത്തിൽ 14-7 എന്ന സ്കോറിന് പുടിൻെറ ടീം വിജയിച്ചിരുന്നു. പുടിനെ ഗോളടിക്കാൻ അനുവദിക്കുന്ന തരത്തിലാണ് സഹതാരങ്ങളും എതിർ ടീമും കളിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.