Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ ഇരട്ട സ്ഫോടനം; രണ്ട് മരണം
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം തലസ്ഥാനത്തെ പുരാതന നഗരത്തെ മുസ്ലിം ദേവാലയത്തിന് സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്.
ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടര മണിക്കൂർ കഴിഞ്ഞ് ഇതേ മേഖലയിലെ തിരക്കേറിയ സ്ഥലത്താണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. രണ്ട് പൊലീസുകാർക്ക് ഇതിൽ പരിക്കേറ്റു.
സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും ക്രിമിനൽ സംഘങ്ങളെയാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മോേട്ടാൾ സൈക്കിളിൽ വന്നയാൾ ഒരു പൊതി മറ്റൊരാൾക്ക് കൈമാറുേമ്പാൾ സ്ഫോനടനമുണ്ടായെന്നാണ് രാജ്യത്തെ ഒരു റേഡിയോ സ്റ്റേഷൻ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.