Posted On
date_range Updated On
date_range കൊറോണ: ചൈനയിൽ മരണം 1868 ആയി
ബെയ്ജിങ്: നോവൽ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1868 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേരാണ് മരിച്ചത്. ചൈനീസ് ആരോഗ്യ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 72436 ആയി ഉയർന്നു. 1701 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടന കൊവിഡ്-19 എന്ന് പേരിട്ട കൊറോണ വൈറസ് ബാധ മൂലമുള്ള രോഗം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് ഇന്ത്യയടക്കം 20ലേറെ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.