Posted On
date_range Updated On
date_range ചാവേറാക്രമണം; പാകിസ്താനിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്താനിലെ ഹയാതാബാദ് മേഖലയിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലെപ്പട്ടു. പാക് സുരക്ഷാ സേനയായ ഫ്രണ്ടിയർ കോൺസ്റ്റബുലറിയുടെ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റു. സുരക്ഷാ സനോംഗങ്ങൾ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ രാൾ മേജർ ആണ്. സുരക്ഷാ സേനയുടെ രണ്ട് അകമ്പടി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. പരിക്കേറ്റവരെ ഹയാതാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.