Posted On
date_range Updated On
date_range ആഭ്യന്തരയുദ്ധം: യു.എന്‍ ആവശ്യം തള്ളിയതായി ശ്രീലങ്കന്‍ പ്രസിഡന്‍റ്
കൊളംബോ: എല്‍.ടി.ടി.ഇയുമായുള്ള ആഭ്യന്തരയുദ്ധത്തെ സംബന്ധിച്ച യു.എന്‍ അന്വേഷണസംഘത്തെ തടയാനായതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന. ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിനിടെയായിരുന്നു സിരിസേനയുടെ പ്രസ്താവന. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെയുള്ള എതിര്‍പ്പിനുള്ള മറുപടിയായിട്ടാണ് സിരിസേന പ്രതികരിച്ചത്.
‘‘രണ്ടാഴ്ച മുമ്പാണ് ശ്രീലങ്കക്ക് യുദ്ധക്കുറ്റത്തിന് വിചാരണ നേരിടേണ്ടിവരുമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ മേധാവി അറിയിക്കുന്നത്. എന്നാല്‍, ഇവരെ തടയാനുള്ള ചങ്കൂറ്റം തനിക്ക് തീര്‍ച്ചയായും ഉണ്ടായിരുന്നു’’ -സിരിസേന പറഞ്ഞു. നേരത്തെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ കോടതികളില്‍നിന്നും നീതി ലഭിക്കുന്നില്ളെന്ന് അന്വേഷണസംഘം കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.