Posted On
date_range Updated On
date_range ശ്രീലങ്കൻ പാർലമെൻറ് പിരിച്ചുവിട്ടു; ഏപ്രിൽ 25ന് തെരഞ്ഞെടുപ്പ്
കൊളംബോ: പാർലമെൻറ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച രാത്രി പൂർത്തിയായതോടെ പ്രസിഡൻറ് ഗോതപായ രാജപക്സ പാർലമെൻറ് പിരിച്ചുവിട്ടു.
കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെയാണ് പ്രസിഡൻറ് ഗോതപായ രാജപക്സ പാർലമെൻറ് പിരിച്ചുവിട്ടത്. ഏപ്രിൽ 25ന് തെരഞ്ഞെടുപ്പ് നടക്കും. ഞായറാഴ്ച അർധരാത്രി മുതൽ പാർലമെൻറിന് നിയമസാധുത ഉണ്ടാകില്ല.
2015 സെപ്റ്റംബർ ഒന്നിനാണ് നിലവിലെ പാർലെമൻറ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. മേയ് 14ന് പുതിയ പാർലെമൻറ് ആദ്യയോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.