Posted On
date_range Updated On
date_range ശ്രീലങ്കയിൽ മരണം 253 എന്ന് ആരോഗ്യമന്ത്രാലയം
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്േഫാടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്ന് ആര ോഗ്യമന്ത്രാലയം. 359 പേർ മരിച്ചുവെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. കണക്കുകൂട്ടലിലെ പിഴവു കാരണമാണ് എണ്ണത്തിൽ ആദ്യം ആശയകുഴപ്പമുണ്ടായതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. അനിൽ ജസിങെ പറഞ്ഞു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപോലെ 359 അല്ല മരണസംഖ്യ. 253 പേർക്കാണ് യഥാർഥത്തിൽ ജീവഹാനിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു ആശുപത്രികളിലായി 485 പേർ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.