ശ​ഹ്​​ബാ​സ് ശ​രീ​ഫ്​ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​വു​മെ​ന്ന്​ അ​ബ്ബാ​സി

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ കു​ടു​ങ്ങി ജ​യി​ലി​ലാ​യ പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​​െൻറ സ​ഹോ​ദ​ര​ൻ ശ​ഹ്​​ബാ​സ്​ ശ​രീ​ഫ്​ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ആ​യേ​ക്കു​മെ​ന്ന് മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യും പാ​കി​സ്​താ​ൻ മു​സ്​​ലിം ലീ​ഗ്​ (എ​ൻ) നേ​താ​വു​മാ​യ​ ശാ​ഹി​ദ്​ ഖാ​ഖ​ൻ അ​ബ്ബാ​സി. ഇൗ​മാ​സം 25ന്​ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ജ​യി​ച്ചാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​രീ​ഫ്​ ജ​യി​ലി​ലാ​യ​തി​ന്​ പി​ന്നാ​ലെ പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്ക്​ നീ​ങ്ങു​​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഡോ​ൺ ​പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ഷേ​ധി​ച്ചു. 

ഒ​രു അ​ഴി​മ​തി​ക്കേ​സി​ലെ വി​ധി​യെ തു​ട​ർ​ന്ന്​ ​പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ്​ പ​ദ​വി ന​വാ​സ്​ ശ​രീ​ഫ്​ ഒ​ഴി​ഞ്ഞ​തി​ന്​ പി​ന്നാ​ലെ ശ​ഹ്​​ബാ​സ്​ ശ​രീ​ഫാ​ണ്​ ത​ൽ​സ്​​ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​ലാ​വ​ൽ ബൂ​േ​ട്ടാ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​കി​സ്​​താ​ൻ പീ​പി​​ൾ​സ്​ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും ശാ​ഹി​ദ്​ ഖാ​ഖ​ൻ അ​ബ്ബാ​സി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Shahbaz Sharif likely to be next PM if PML-N wins: Shahid Khaqan Abbasi-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.