കാബൂളിൽ വൻസ്ഫോടന പരമ്പര

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ വൻസ്ഫോടന പരമ്പര. മൂന്ന് സ്ഫോടനങ്ങളാണ് കാബൂളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.  തുടർന്ന് വെടിവെപ്പും ഉണ്ടായി. കാബൂളിലെ പൊലീസ് അധികൃതരും ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആളപായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

കാബൂളിലെ പൊലീസ് സ്റ്റേഷനടുത്താണ് ഒരു സ്ഫോടനമുണ്ടായത്. പൊലീസ് സ്റ്റേഷന്‍റെ പ്രവേശന കവാടത്തിനടുത്ത് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശ എംബസികളും സർക്കാർ ഓഫിസുകളും സ്ഥിതി ചെയ്യുന്ന മധ്യ കാബൂളിലായിരുന്നു സ്ഫോടനം.

കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ എ.എഫ്.പിയുടെ ചീഫ് ഫോട്ടോഗ്രാഫറടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
 

Tags:    
News Summary - Series Of Huge Explosions, Gunshots Reported In Kabul-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.