ബെയ്ജിങ്: താൽക്കാലികമായി കോവിഡ് ഭീതിയൊഴിഞ്ഞ ചൈനയിലെ ചില വൻനഗരങ്ങളിലും സ് കൂളുകൾ തുറന്നു. വലിയ ക്ലാസുകളിലെ കുട്ടികൾ മാത്രമാണ് ഇപ്പോൾ സ്കൂളിലെത്തുന്നത്. ഷാങ്ഹായിയിൽ മിഡിൽ, ഹൈസ്കൂൾ അവസാനവർഷ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങി. ബെയ്ജിങ് ജൂലൈയിൽ നടക്കുന്ന സർവകലാശാല എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചു.
രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ ആഴ്ചകൾക്കുമുേമ്പ ക്ലാസ് തുടങ്ങിയിരുന്നു. കോവിഡിെൻറ പ്രഭവകേന്ദ്രമായിരുന്ന വൂഹാനിൽ മേയ് ആറിന് സ്കൂളുകൾ തുറക്കും. കോവിഡിെൻറ രണ്ടാം വരവിനെക്കുറിച്ച ഭീതി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനാൽ, സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന് ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.