മ്യാന്മറിൽ ആറു ലക്ഷം റോഹിങ്ക്യകൾ വംശഹത്യ ഭീഷണിയിൽ –യു.എൻ

യാ​ം​ഗോ​ൻ: മ്യാ​ന്മ​റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ആ​റു ല​ക്ഷം റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ ഗു​രു​ത​ര വം​ശ​ഹ​ത ്യ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന്​ യു.​എ​ൻ അ​ന്വേ​ഷ​ണ​സം​ഘം. രാ​ജ്യ​ത്തു​നി​ന്ന്​ നി​ർ​ബ​ന്ധി​ത പ​ലാ​യ​നം ന​ട​ത്തേ​ ണ്ടി​വ​ന്ന 10 ല​ക്ഷം റോ​ഹി​ങ്ക്യ​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​ത്​ അ​സാ​ധ്യ​മാ​ണെ​ന്നും യു.​എ​ൻ മ​നു​ ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

2017ൽ​ ​റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രെ മ്യാ​ന്മ​ർ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ വം​ശ​ഹ​ത്യ​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച യു.​എ​ൻ, ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ സേ​ന ത​ല​വ​ൻ മി​ൻ ഓ​ങ്​ ഹ്ലൈ​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​ങ്ങ​ൾ ചു​​ട്ടെ​രി​ക്ക​പ്പെ​ടു​ക​യും കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, പീ​ഡ​നം എ​ന്നി​വ​ക്കി​ര​യാ​വു​ക​യും ചെ​യ്​​ത​തോ​ടെ 7.40 ല​ക്ഷം പേ​ർ അ​തി​ർ​ത്തി ക​ട​ന്ന്​ ബം​ഗ്ലാ​ദേ​ശി​ലെ അ​ഭ​യാ​ർ​ഥി​ക​ളി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു. നേ​ര​ത്തേ പ​ലാ​യ​നം ചെ​യ്​​ത അ​നേ​കം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്നി​ട​ത്തേ​ക്കാ​ണ്​ ഇ​ത്ര​യ​ധി​കം പേ​രെ​ത്തി​യ​ത്.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലും മ്യാ​ന്മ​റി​ലെ രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്ത്​ ആ​റു ല​ക്ഷം റോ​ഹി​ങ്ക്യ​ക​ൾ പ​രി​താ​പ​ക​ര​മാ​യ സ്​​ഥി​തി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വം​ശ​ഹ​ത്യ സ​​ങ്കേ​ത​മാ​യി മാ​റി​യ മ്യാ​ന്മ​റി​ൽ നി​ല​വി​ലു​ള്ള റോ​ഹി​ങ്ക്യ​ക​ൾ ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്​ നേ​രി​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ ദു​ഷ്​​ചെ​യ്​​തി​ക​ൾ നി​ഷേ​ധി​ക്കു​ന്ന ഭ​ര​ണ​കൂ​ടം, തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ചും റോ​ഹി​ങ്ക്യ​ക​ളു​ടെ ഭൂ​മി ഇ​ടി​ച്ചു​നി​ര​ത്തി പി​ടി​ച്ചെ​ടു​ത്ത്​ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ ആ​രോ​പി​ച്ചു. ചൊ​വ്വാ​ഴ്​​ച ജ​നീ​വ​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും.

അ​തേ​സ​മ​യം, വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ ക​ണ്ടെ​ത്ത​ലു​ക​ൾ നി​ഷേ​ധി​ച്ച മ്യാ​ന്മ​ർ സൈ​നി​ക വ​ക്​​താ​വ്​ സ്വ ​മി​ൻ ടു​ൻ, റി​പ്പോ​ർ​ട്ട്​ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചു. അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ പ​ക​രം അ​വ​ർ നേ​രി​ട്ടു​ചെ​ന്ന്​ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Rohingyas in Myanmar: 6 lakh face serious risk of genocide -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.