Posted On
date_range Updated On
date_range ഹിറ്റ്ലര്‍ ജൂതരെ കൊന്നതുപോലെ മയക്കുമരുന്ന് കച്ചവടക്കാരെ കൊല്ലുമെന്ന് ദുതേര്‍തെ
മനില: മയക്കുമരുന്ന് ശൃംഖലക്കെതിരായ നടപടിയെ ഹിറ്റ്ലറുടെ വംശഹത്യയോട് തുലനംചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ. ഹിറ്റ്ലര്‍ ജൂതരെ കൊന്നൊടുക്കിയതുപോലെ മയക്കുമരുന്ന് അടിമകളെ കൊല്ലുന്നതില്‍ താന്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുതേര്‍തെയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ജൂതനേതാക്കള്‍ രംഗത്തത്തെി.
പ്രസ്താവന അനുചിതമാണെന്നും ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് ഇരകളോട് ദുതേര്‍തെ മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ജൂണില്‍ ദുതേര്‍തെ അധികാരത്തിലേറിയശേഷം, രാജ്യവ്യാപകമായി സ്വീകരിച്ച നടപടിയില്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 3000 പേരെയാണ് പൊലീസ് വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.