Posted On
date_range Updated On
date_range ഇറാഖിലെ യു.എസ് വ്യോമകേന്ദ്രത്തിൽ മിസൈലാക്രമണം
ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ മിസൈലാക്രമണം. ആക്രമണത്തിൽ നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങൾക് ക് പരിക്കേറ്റു. ബഗ്ദാദിന് വടക്കുള്ള അൽ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച നാലു മിസൈലുകൾ പതിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
വിമാനത്താവളത്തിന്റെ റൺവേയിലും കവാടത്തിലുമായാണ് മിസൈലുകൾ പതിച്ചത്. കവാടത്തിൽ കാവൽ നിന്ന മൂന്ന് പേർക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്.
അതേസമയം, ആരാണ് ആക്രമണത്തിനുപിന്നിലെന്ന് വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റിട്ടില്ല.
എഫ്- 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന അൽ ബലദിൽ നിന്ന് ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ബഹുഭൂരിഭാഗം ൈസനികരെയും വിമാനങ്ങളും മാറ്റിയിരുന്നു. ഒരു വിമാനവും 15ൽ താഴെ അമേരിക്കൻ സൈനികരും മാത്രമാണ് ആക്രമണ സമയം വ്യോമതാവളത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.