Posted On
date_range Updated On
date_range ജെയിംസ് മാറ്റിസ് എത്തിയതിനു പിറകെ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം
കാബൂൾ: ഉഭയകക്ഷി ചർച്ചക്കായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അഫ്ഗാനിസ്താനിൽ എത്തിയതിന് പിന്നാലെ റോക്കറ്റ് ആക്രമണം. മാറ്റിസും നാറ്റോ അധികൃതരും കാബൂളിൽ എത്തിയതിന് തൊട്ടുപിറകെയാണ് വിമാനത്താവളത്തിനടുത്ത് റോക്കറ്റ് പതിച്ചത്. ‘രാവിലെ കാബൂൾ വിമാനത്താവളത്തിന് സമീപം റോക്കറ്റ് പതിച്ചു. ആളപായമില്ല’– ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ദാനിഷ് ട്വീറ്റ് ചെയ്തു. സംഭവത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ജെയിംസ് മാറ്റിസും നാറ്റോ ചീഫ് ജീൻ സ്റ്റോൾടെൻബെർഗും സംയുക്തമായി അഫ്ഗാൻ പ്രസിഡൻറ് അഷറഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തും. തീവ്രവാദത്തിനെതിരായി പോരാടുന്നതിന് അഫ്ഗാൻ സൈന്യത്തിന് പരിശീലനവും സഹായവും നൽകാൻ യു.എസിെൻറ നാറ്റോ ആർമി തയാറാണെന്ന് ഉന്നതതല യോഗത്തിൽ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.