ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ യു​വ​തി  പാ​ലി​ൽ വി​ഷം ക​ല​ർ​ത്തി; 13 പേ​ർ മ​രി​ച്ചു 

ലാ​ഹോ​ർ: പാ​ലി​ൽ വി​ഷം ചേ​ർ​ത്ത് ഭ​ർ​ത്താ​വി​നെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ ന​വ​വ​ധു കു​ടു​ങ്ങി. നവവധുവി​​െൻറ മരണക്കെ​ണി​യി​ൽ ഭർത്താവും ബ​ന്ധു​ക്കളുമുൾപ്പെടെ 13 പേ​രാണ്​ കൊല്ലപ്പെട്ടത്​. ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് യു​വ​തി പാ​ലി​ൽ വി​ഷം ചേ​ർ​ത്ത​ത്.  ലാ​ഹോ​റി​ന് സ​മീ​പം ദൗ​ല​ത് പൗ​ർ സ്വ​ദേ​ശി ആ​സി​യ​യാ​ണ് ഭ​ർ​ത്താ​വ് അം​ജ​ത്തി​നെ കൊ​ല്ലാ​ൻ പാ​ലി​ൽ വി​ഷം ചേ​ർ​ത്ത​ത്. എ​ന്നാ​ൽ അം​ജ​ത്ത് കു​ടി​ക്കാ​ത്ത​തി​നാ​ൽ ആ ​പാ​ലു​കൂ​ടി ചേ​ർ​ത്തു ത​യാ​റാ​ക്കി​യ ലെ​സ്സി തയാറാക്കി ബന്ധുക്കൾക്കു കൂടി നൽകുകയായിരുന്നു.

വിഷബാധയേറ്റ 14 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. ആ​സി​യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. ആ എ​തി​ർ​പ്പ് പി​ന്നീ​ട് ക​ല​ഹ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ന​ട​ത്തി​യ സ​ൽ​ക്കാ​ര​ത്തി​നി​ടെ​യാ​ണ് ആ​സി​യ പാ​ലി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത്. യു​വ​തി ​മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. 

Tags:    
News Summary - Pakistani woman plots to kill husband, poisons 12 in-laws by mistake- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.