Posted On
date_range Updated On
date_range പാകിസ്താൻ ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ചു
ഇസ്ലാമാബാദ്: നിയന്ത്രിത ദൂരപരിധിയിലുള്ള, കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഭൂതല മിസൈൽ ശഹീൻ-1 വിജയകരമായി പരീക്ഷിച്ചതായി പാകിസ്താൻ സൈന്യം അറിയിച്ചു. 650 കിലോമീറ്റർ പരിധിവരെ എല്ലാതരം ആയുധവും വിക്ഷേപിക്കാവുന്നതാണ് മിസൈൽ. ആർമി സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിെൻറ (എ.എസ്.എഫ്.സി) നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. 2000 കിലോമീറ്റർ ദൂരപരിധിയിൽ വിക്ഷേപിക്കാവുന്ന അഗ്നി-2 ഭൂതല-ഭൂതല മിസൈൽ ഇന്ത്യ പരീക്ഷിച്ചതിന് പിറകെയാണ് പാകിസ്താെൻറ മിസൈൽ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.