Posted On
date_range Updated On
date_range ഒരു കോടതിവിധിക്കും ജനഹൃദയങ്ങളിൽനിന്ന് തന്നെ താഴെയിറക്കാനാവില്ല –ശരീഫ്
ഇസ്ലാമാബാദ്: ഒരു കോടതിവിധിക്കും ജനഹൃദയങ്ങളിൽനിന്ന് തന്നെ താഴെയിറക്കാനാവില്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. പാനമ രേഖകളുടെ പശ്ചാത്തലത്തിൽ തന്നെ അയോഗ്യനാക്കിയ കോടതിനടപടിക്കെതിരെ ജനപിന്തുണ തേടി നടത്തിയ റാലിയിലായിരുന്നു ശരീഫിെൻറ പ്രഖ്യാപനം. കള്ളപ്പണം, അനധികൃത സ്വത്തുസമ്പാദന കേസുകളിലാണ് ശരീഫും കുടുംബവും നടപടി നേരിടുന്നത്. താൻ പരാജയപ്പെട്ടുവെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു തെറ്റിദ്ധാരണ മാത്രമാണ്. തന്നെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം അതിെൻറ തെളിവാണെന്നും ശരീഫ് കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.