Posted On
date_range Updated On
date_range നവാസ് ശരീഫിെൻറ പരാമർശം: ഡോൺ പത്രത്തിെൻറ വിതരണം പാകിസ്താൻ തടഞ്ഞു
വാഷിങ്ടൺ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മുൻ നിര ഇംഗ്ലീഷ് ദിനപത്രമായ ഡോണിെൻറയും വിതരണം പാകിസ്താൻ തടഞ്ഞു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിവാദ പരാമർശം പ്രസിദ്ധീകരിച്ചതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.
മെയ്12ലെ പത്രത്തിൽ പ്രസിദ്ധീകരിച്ച നവാസ് ഷെരീഫുമായുള്ള അഭിമുഖത്തിൽ പാക് സൈന്യത്തിന് അതൃപ്തി നൽകുന്ന പരാമർശം ഉൾപ്പെട്ടതിനെ തുടർന്ന് 15 മുതൽ പത്രം തടഞ്ഞു തുടങ്ങി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തെ റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.