Posted On
date_range Updated On
date_range ഇന്ത്യ-പാക് സമാധാനം; ഇംറാൻ ഖാന് ബാജ്വയുടെ പിന്തുണ
കറാച്ചി: ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള പാക് പ്രധാനമന്ത്രി ഇംറാൻ ഖാ െൻറ ശ്രമങ്ങൾക്ക് പിന്തുണയുമായി സൈനിക മേധാവി ഖമർ ജാവേദ് ബാജ്വ. ആത്മാർഥമായ ശ്രമങ്ങളാണ് ഇംറാൻ നടത്തുന്നതെന്നും എന്നാൽ, ഇത് പാകിസ്താെൻറ ബലഹീനതയായി കാണരുതെന്നും ബാജ്വ മുന്നറിയിപ്പു നൽകി.
കറാച്ചിയിലെ സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു ബാജ്വ. ശത്രുത അവസാനിപ്പിച്ച് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങൾക്കാണ് ഇരുരാജ്യങ്ങളും മുൻഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.