തായ്​ലൻഡിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിന്​​ കോവിഡ്​ ഭേദമായി

ബാ​ങ്കോക്ക്​: തായ്​ലൻഡിൽ ഒരുമാസം പ്രായമുള്ള കുഞ്ഞ്​ കോവിഡിനെ അതിജീവിച്ചു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്​ രോഗിയായിരുന്നു ഈ കുഞ്ഞ്​. നാലുതരം ആൻറിവൈറൽ മരുന്നുകളാണ്​ കുഞ്ഞിനു നൽകിയിരുന്നത്​.

ഡോക്​ടർമാരടങ്ങുന്ന സംഘം കുഞ്ഞിനെ എല്ലാദിവസവും പരിശോധിച്ചു. 10 ദിവസത്തോളം മരുന്ന്​ നൽകി. ക്രമേണ കുഞ്ഞി​​െൻറ ശരീരം മരുന്നിനോട്​ പ്രതികരിക്കുകയായിരുന്നു. തായ്​ലൻഡിൽ 15 പേർക്കാണ് ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഒരാൾ മരിക്കുകയും ചെയ്​തു. ആകെ രോഗബാധിതർ 2826 ആണ്​. മരണം 49ഉം.

Tags:    
News Summary - One Month Old Youngest To Recover From Coronavirus In Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.