നേപ്പാളിൽ കനത്ത മഴ: മരണം 60 ആയി

കാഠ്​മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 60 ആയി. 25ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 35 പേരെ കാണാതായതായും പൊലീസ്​ പറഞ്ഞു. വ്യാഴാഴ്​ച മുതൽ തുടങ്ങിയ ശക്​തമായ മഴ നേപ്പാളിലെ 25 ജില്ലകളെയാണ്​ ബാധിച്ചത്​. 10,385 പേരെയാണ്​ പ്രകൃതിദുരന്തം ബാധിച്ചത്​. സൈന്യവും പൊലീസും സംയുക്​തമായാണ്​ രക്ഷാപ്രവർത്തനം നടത്തുന്നത്​.
Tags:    
News Summary - Nepal floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.