Posted On
date_range Updated On
date_range ശരീഫിനെ പരിശോധിക്കാൻ വിദഗ്ധ സംഘം
ലാഹോർ: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ആരോ ഗ്യനില പരിശോധിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനക്കുശേഷം വീണ്ടും ജയിലിലാക്കുകയും ചെയ്തു. അല്ലാമ ഇഖ്ബാൽ മെഡിക്കൽ കോളജിലെയും ലാഹോറിലെ ജിന്ന ആശുപത്രിയിലെയും വിദഗ്ധരടങ്ങുന്ന സംഘമാണ് ശരീഫിനെ പരിശോധിക്കുക. ശരീഫിന് അടിയന്തരമായി വിദഗ്ധ ചികിത്സ നൽകണമെന്ന് മകൾ മർയം പാക് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.