???????????? ????????????????????? ?????????? ??????????????????

മ്യാ​ന്മ​റി​ൽ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 162 മ​ര​ണം

ഫ​ക​ന്ദ്​: വ​ട​ക്ക​ൻ മ്യാ​ന്മ​റി​ലെ ര​ത്​​ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ച​ലി​ൽ 162 പേ​ർ മ​ര​ിച്ചു. ക​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഫ​ക​ന്ദ്​ മേ​ഖ​ല​യി​ലെ ഖ​നി​യി​ലാ​ണ്​ അ​പ​ക​ടം. അപകടമുണ്ടായി 12 മണിക്കൂറിന്​ ശേഷം അ​ഗ്​​നി ര​ക്ഷ​സേ​ന​യാണ്​ 162 മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി​യ​താ​യി അ​റി​യി​ച്ചത്​. 

മ​ണ്ണി​ടി​ച്ചി​ലി​ൽ 54 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. മേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്​. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​മാ​യ യാം​ഗോ​ണി​ൽ നി​ന്ന്​ 950 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫ​ക​ന്ദ്, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ര​ത​ക​ക്ക​ല്ല്​ ഖ​ന​ന-​വ്യ​വ​സാ​യ മേ​ഖ​ല​യാ​ണ്. 2015ൽ ​ഇ​വി​ടെ​യു​ണ്ടാ​യ ഖ​നി അ​പ​ക​ട​ത്തി​ൽ 113 പേ​രാ​ണ്​ മ​രി​ച്ച​ത്. സ​മീ​പ​കാ​ല​ത്ത്​ മ്യാ​ന്മ​റി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഖ​നി അ​പ​ക​ട​മാ​ണി​ത്.

News Summary - Myanmar Mine Collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.