Posted On
date_range Updated On
date_range കടുത്ത വേദനയുമായെത്തി; യുവാവിന്‍റെ ചെവിക്കുള്ളിൽ നിന്ന് പുറത്തെടുത്തത് പത്ത് കൂറകളെ
ബെയ്ജിങ്: സഹിക്കാനാവാത്ത ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ഞെട്ടി. ചെവിക്കുള്ളി ൽ കണ്ടത് പത്തോളം കൂറകളെ. ഒരു വലിയ കൂറയും കുഞ്ഞുങ്ങളുമായിരുന്നു ചെവിക്കുള്ളിൽ സസുഖം കഴിഞ്ഞിരുന്നത്. ചൈനയിലാണ് സംഭവം.
24കാരനായ ഒരാളാണ് ചെവിവേദനയുമായി ഹ്യുയാങ് ജില്ലയിലെ സാനി ആശുപത്രിയിലെത്തിയത്. ചെവിക്കുള്ളിൽ നിന്ന് എന്തോ ഇഴയുന്ന പോലെയും മാന്തുന്ന പോലെയും തോന്നുന്നതായി ഇയാൾ പറഞ്ഞു.
തുടർന്നാണ് കൂറ കുടുംബത്തെ ചെവിക്കുള്ളിൽ കണ്ടെത്തിയത്. മുഴുവൻ കൂറകളെയും പുറത്തെടുത്തതോടെയാണ് യുവാവിന്‍റെ വേദന ശമിച്ചത്.
ഭക്ഷണാവശിഷ്ടങ്ങൾ കിടക്കുന്നതിന് സമീപം തന്നെ ഉപേക്ഷിക്കുന്ന സ്വഭാവം യുവാവിന് ഉണ്ടായിരുന്നെന്നും ഇതാവാം കൂറ ചെവിക്കുള്ളിൽ കയറാൻ കാരണമെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.