Representative image

കാബൂളിൽ ചാവേർ സ്​ഫോടനം; നാല്​ സൈനികർക്ക്​ പരിക്ക്​

കാബൂൾ: അഫ്​ഗാനിസ്​താനിലെ കാബൂളിൽ ചാവേർ സ്​ഫോടനം. തിങ്കളാഴ്​ച രാവിലെയാണ് സൈനിക പരിശീലന കേന്ദ്രത്തിന്​ സമീപം ​ സ്​ഫോടനം നടന്നത്​.

നാല്​ സൈനികർക്ക്​ സ്​ഫോടനത്തിൽ പരിക്കേറ്റതായി അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ്​ നസ്രത്ത്​ റഹിമിയെ ഉദ്ധരിച്ച്​ ടോളോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

സൈനിക പരിശീലന കേന്ദ്രത്തിന്​ സമീപത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട്​ സ്​ഫോടനങ്ങൾ നടന്നതായും ഇതേതുടർന്ന് സംഭവസ്ഥലത്തേക്കുള്ള​ റോഡ്​ അടച്ചതായും റിപ്പോർട്ടുകളുണ്ട്​​.

Tags:    
News Summary - kabul four soldiers injured in blast -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.