ഒരൊറ്റ ഫലസ്​തീൻ- ഇസ്രായേൽ  രാഷ്​ട്രത്തിന്​ അനുകൂലം –ജോർഡൻ

അമ്മാൻ: ഫലസ്​തീനും ഇസ്രായേലും തമ്മിലെ സംഘർഷം ഇല്ലാതാക്കാൻ ഒരൊറ്റ ജനാധിപത്യ രാജ്യം എന്ന പരിഹാരത്തെ പോസിറ്റിവായാണ്​ കാണുന്നതെന്ന്​ ജോർഡൻ പ്രധാനമന്ത്രി ഉമർ റസ്സാസ്​. വെസ്​റ്റ്​ബാങ്കിൽ ഇസ്രായേൽ താമസ കേന്ദ്രങ്ങൾ നിർമിക്കുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ‘ദ ഗാർഡിയന്​’ അനുവദിച്ച അഭിമുഖത്തിൽ വ്യക്​തമാക്കി. 

അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിൽ താമസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​​െൻറ നീക്കം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക്​ നയിക്കും. ഇത്​ ദക്ഷിണാഫ്രിക്കയിൽ നിലനിന്ന വർണവെറിയിൽ അധിഷ്​ഠിതമായ അപാർതീഡിന്​ സമാനമാകും. നിലവിൽ ഇസ്രായേൽ കൈയേറിയ ഇടങ്ങളിൽ താമസിക്കുന്ന ഫലസ്​തീനികൾ ഇൗ വിവേചനം അനുഭവിക്കുന്നുണ്ട്​. പതിറ്റാണ്ടുകളായി നടക്കുന്ന ദ്വിരാഷ്​ട്ര ഫോർമുല ചർച്ച വിജയിക്കാത്ത സാഹചര്യത്തിൽ ഇസ്രായേൽ- ഫലസ്​തീൻ പൗരൻമാർക്ക്​ തുല്യ അവകാശമുള്ള ഒരൊറ്റ രാജ്യമായി മാറുകയാണ്​ നല്ലതെന്ന്​ അദ്ദേഹം പറഞ്ഞു. 

അതേസമയം, തുല്യ അവകാശങ്ങളുള്ള ഏക രാഷ്​ട്രം എന്ന നിലപാടിനെയും ഇസ്രായേൽ അംഗീകരിക്കുന്നില്ല. ജൂത രാഷ്​ട്രം എന്ന പദവി നഷ്​ടമാകുന്നതും ഫലസ്​തീനിയൻ ജനത ജൂത ജനസം​ഖ്യയേക്കാൾ മുകളിൽ വരുമോയെന്ന ഭീതിയുമാണ്​ ഏക രാഷ്​ട്രവാദം തിരസ്​കരിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്​. അതേസമയം, സ്വതന്ത്രവും പരമാധികാരമുള്ള രണ്ട്​ രാഷ്​ട്രങ്ങൾ എന്ന സാധ്യത അടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഫലസ്​തീൻ നേതാക്കളിൽ ഒരു വിഭാഗം ഇതിനെ അനുകൂലിക്കുന്നുണ്ട്​. 

സ്വന്തം രാജ്യത്ത്​ നിന്ന്​ പുറത്താക്കപ്പെടുന്ന ഫലസ്​തീനികളെ സ്വീകരിക്കാൻ ജോർഡൻ തയാറല്ല. ജോർഡനെ ഫലസ്​തീൻ ആക്കി മാറ്റാനുള്ള ഇസ്രായേൽ തീവ്രവിഭാഗങ്ങളു​െട വാദവും അംഗീകരിക്കില്ല. ജറൂസലമിലെ വിശുദ്ധ മുസ്​ലിം, ക്രിസ്​ത്യൻ കേന്ദ്രങ്ങളുടെ സംരക്ഷണാവകാശം ഉപേക്ഷിക്കാനും തയാറല്ലെന്ന്​ ജോർഡൻ പ്രധാനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Jordan could 'look positively' on one-state solution if Palestinian-Israeli rights equal-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.