ജറൂസലം: ഫലസ്തീൻ മന്ത്രിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. ജറൂസലമിെൻറ ചുമതലയുള് ള മന്ത്രി ഫാദി അൽ ഹദമിയെയാണ് സ്വന്തം വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. ജറൂസലമിലെ മസ്ജിദുൽ അഖ്സയുമായി ബന്ധപ്പെട്ട ഇടപെടലുകളാണ് അറസ്റ്റിലേക്ക് നയിച്ചത്.
ചിലി പ്രസിഡൻറ് സെബാസ്റ്റ്യൻ പിനേറ അഖ്സ സന്ദർശിച്ചപ്പോൾ ഹദമിയും കൂടെയുണ്ടായിരുന്നു. കിഴക്കൻ ജറൂസലമിൽ 20 വയസ്സുള്ള ഫലസ്തീനിയെ വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് ഇസ്രായേൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.