Posted On
date_range Updated On
date_range സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 20 മരണം
ദയർ എസ്സർ(സിറിയ): സിറിയയിലെ ദയർ എസ്സർ പ്രവിശ്യയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏറെയും സത്രീകളും കുട്ടികളുമാണ്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
സിറിയയുടെ വടക്കൻ പ്രദേശമായ ദയറ എസ്സറിൽ അൽ ജാഫ്രക്കും അൽ കോണിക്കോക്കും ഇടയിലാണ് കാർ ബോംബ് പൊട്ടിത്തെറിച്ചത്.
ദിവസങ്ങൾക്ക് മുൻപ് ഇൗ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.