കോവിഡ്​ 19; ഇറാൻ വൈസ്​ പ്രസിഡൻറിന്​ രോഗം സ്​ഥിരീകരിച്ചു

തെഹ്​റാൻ: ഇറാൻ വൈസ്​ പ്രസിഡൻറ്​ മസൗബേ എബ്​റ്റേക്കറിന്​ കോവിഡ്​ 19 ബാധിച്ചതായി സ്​ഥിരീകരിച്ചു. ആ​േരാഗ്യനില തൃ പ്​തികരമാണെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ്​ റിപ്പോർട്ട്​. ചൈനക്ക്​ പുറത്ത്​ ഏറ്റ വും കൂടുതൽ ആളുകൾ രോഗബാധമൂലം മരിച്ചത്​ ഇറാനിലാണ്​. 26 പേരാണ്​ മരിച്ചത്​. 106 പേർക്ക്​ പുതുതായി രോഗം ബാധിച്ചതായും കണ്ടെത്തി.

കോവിഡ്​ 19 ബാധിച്ച്​ വ്യാഴാഴ്​ച മാത്രം 44പേർ മരിച്ചതായി ചൈന നാഷനൽ ഹെൽത്ത്​ കമീഷൻ അറിയിച്ചു. ഇതുവരെ 2788 പേരാണ്​ ചൈനയിൽ മാത്രം മരിച്ചത്​. പുതുതായി 327 പേർക്ക്​ വൈറസ്​ ബാധിച്ചതായും കണ്ടെത്തി.

ബുധനാഴ്​ച 433പേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം 78,824 ആയി. ഹുബൈ പ്രവിശ്യയിലാണ്​ ഇപ്പോൾ രോഗം കൂടുതൽ പേരിലേക്ക്​ പടരുന്നതായി കണ്ടെത്തിയത്​.

നൈജീരിയയിൽ ആദ്യമായി ഒരാൾക്ക്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. സബ്​ സഹാറൻ ആഫ്രിക്കൻ പ്രദേശത്താണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതുവരെ 40 ഓളം രാജ്യങ്ങളിൽ കോവിഡ്​ 19 പടർന്നുപിടിച്ചിട്ടുണ്ട്​.

ദക്ഷിണകൊറിയയിൽ 256 പേർക്ക്​ പുതുതായി കോവിഡ്​ ​19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ രോഗം ബാധിച്ചവരുടെ എണ്ണം 2,022 ആയതായി കൊറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13 പേരാണ് ഇവിടെ​ വൈറസ്​ ബാധിച്ച്​​ മരിച്ചത്​.


Tags:    
News Summary - Irans Vice president Masoumeh Ebtekar tested positive for Coronavirus -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.