Posted On
date_range Updated On
date_range ദൈവനിന്ദ പ്രതിഷേധം: ഇന്തോനേഷ്യന്‍ പ്രസിഡന്റ് വിദേശപര്യടനം റദ്ദാക്കി
ജകാര്‍ത്ത: ദൈവനിന്ദ നടത്തിയ ജകാര്‍ത്ത ഗവര്‍ണറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ ആസ്ട്രേലിയയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി. തലസ്ഥാനനഗരിയില്‍ നടന്ന വന്‍ പ്രതിഷേധ റാലിക്കെതിരെ പൊലീസിന്‍െറ കണ്ണീര്‍വാതക പ്രയോഗത്തില്‍ ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പര്യടനം റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഗവര്‍ണറെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ളെന്ന് രാജ്യത്തെ യാഥാസ്ഥിതിക മുസ്ലിം വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.