Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ തീപ്പെട്ടി നിർമാണ ശാലയിൽ തീപിടിത്തം; 30 മരണം
ജകാർത്ത: ഇന്തോനേഷ്യയിൽ തീപ്പെട്ടിക്കൊള്ളി നിർമിക്കുന്ന വീടിന് തീപിടിച്ച് കുട്ടികളടക്കം 30 പേർ മരിച്ചു. വട ക്കൻ സുമാത്രയിലെ ബിൻജായിലാണ് സംഭവം. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. സ്ത്രീതൊഴിലാളികൾ പതിവായി കുട്ടികളെയും നിർമാണശാലയിലേക്ക് െകാണ്ടുവരാറുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പല ശരീരങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതായി പ്രാദേശിക അധികൃതർ അറിയിച്ചു. മൂന്നുപേർക്കു മാത്രമേ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനായുള്ളൂ. അപകടസമയത്ത് എത്രപേർ വീടിനകത്തുണ്ടായിരുന്നുവെന്ന് വ്യക്തമല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.