ബോക്​സിങ്ങിന്​ ശേഷം ഇന്ത്യൻ വംശജൻ കു​​​ഴഞ്ഞുവീണു മരിച്ചു

സിംഗപ്പൂർ: തായ്​ കിക്ക്​ബോക്​സിങ് മത്സരത്തിൽ പ​െങ്കടുത്ത ഇന്ത്യൻ വംശജനായ ബോഡിബിൽഡർ കുഴഞ്ഞുവീണു മരിച്ചു. പ്രദീപ്​ സുബ്രഹ്മമണ്യം(32) ആണ്​ മരിച്ചത്​. ബോക്​സിങ്​ മത്സരം​ കഴിഞ്ഞ്​ മണിക്കൂറിനകമാണ്​ താരം മരണത്തിന്​ കീഴടങ്ങിയത്​. 

സിംഗപ്പൂരിലെ വേൾഡ്​ ബോഡിബിൽഡിങ്​ ആൻറ്​ ഫിസിക്​ സ്​പോർട്ട്​സ്​ ഫെഡറേഷ​​​​െൻറ പ്രസിഡൻറായിരുന്നു പ്രദീപ്​. ബോക്​സിങ്​ താരവും ഗായകനുമായ സ്​റ്റീവൻ ലിം ആയിരുന്നു​ പ്രദീപി​​​െൻറ എതിരാളി. മത്സരത്തിനിടെ പ്രദീപി​​​െൻറ മൂക്കിൽ നിന്നും രക്തം വന്നിരുന്നു. തുടർന്ന്​ ഇദ്ദേഹം പിൻമാറുകയും ലിമ്മിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 
മത്സരത്തിനിടെ പ്രദീപി​ന്​ തലയിലേക്ക്​ ഇടികിട്ടിയിരുന്നു. എന്നാൽ മത്സരത്തി​​​െൻറ അവസാനം വരെ പിടിച്ചു നിന്ന പ്രദീപിന്​ പിന്നീട്​ ബോധം നഷ്​ടപ്പെടുകയായിരുന്നു. ആദ്യ റൗണ്ടിൽ പ്രദീപാണ്​ ജയിച്ചിരുന്നത്​. എന്നാൽ രണ്ടാം റൗണ്ടിൽ സ്​റ്റീവൻ ലിം കനത്ത പ്രഹരത്തിലൂടെ പ്രദീപി​നെ തളർത്തുകയായിരുന്നു. 

എന്നാൽ പ്രദീപ്​ സുബ്രഹ്മണ്യത്തി​​​െൻറ മരണകാരണം വ്യക്തമായിട്ടില്ല.

Tags:    
News Summary - Indian-Origin Bodybuilder, 32, Dies An Hour After First Kick-Boxing Match-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.