ഇസ്ലാമാബാദ്: സർക്കാർ ധനം ധൂർത്തടിക്കുന്നത് തടയാൻ നടപടികളുമായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇതിെൻറ ഭാഗമായി പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരടക്കമുള്ള ഉന്നതരുടെ വിമാന യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്തിരുന്ന ഇവർക്ക് ഇനി ബിസിനസ് ക്ലാസിൽ മാത്രമേ യാത്ര ചെയ്യാനാവൂ. ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സർക്കാർ ധനം ഇഷ്ടാനുസരണം ചെലവഴിക്കുന്നതും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ, ആഭ്യന്തര യാത്രകൾക്കും പ്രത്യേക വിമാനം ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. ബിസിനസ് ക്ലാസിലായിരിക്കും സന്ദർശനങ്ങൾ.
ഇൗ മാസം മധ്യത്തോടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇംറാൻ ഖാൻ, തെൻറ സുരക്ഷാ വാഹനങ്ങളുടെയും പരിചാരകരുടെയും എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. അഴിമതിക്കെതിരായ നടപടികളുടെ ആദ്യപടിയെന്നോണം പഞ്ചാബിലും ഖൈബർ പഖ്തൂൻഖ്വയിലും കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ സാമ്പത്തിക ചെലവുകൾ പരിശോധിക്കാൻ ഉത്തരവിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.