Posted On
date_range Updated On
date_range മാലദ്വീപ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് തിരിച്ചെത്തുന്നു
മാലെ: ശ്രീലങ്കയിലും ലണ്ടനിലുമായി രണ്ടു വർഷത്തിലേറെയായി പ്രവാസത്തിൽ കഴിയുന്ന മാലദ്വീപ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് രാജ്യത്തേക്ക് മടങ്ങുന്നു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ നശീദ്, തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാനായ സാഹചര്യത്തിലാണ് മടങ്ങാനുള്ള തീരുമാനമെടുത്തത്.
2015ൽ തീവ്രവാദ പ്രവർത്തനം നടത്തിയതായ കുറ്റത്തിന് 13വർഷം ജയിൽശിക്ഷ ലഭിച്ചതിനെ തുടർന്നാണ് രാജ്യംവിട്ടത്. തെൻറ അടുത്ത സഹായിയായ ഇബ്രാഹീം മുഹമ്മദ് സാലിഹ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നാണ് അദ്ദേഹത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.