Posted On
date_range Updated On
date_range ഈജിപ്തിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം ആറുപേർ കൊല്ലപ്പെട്ടു
കൈറോ: ഈജിപ്തിലെ സൂയസ് ഗവർണറേറ്റിൽ രണ്ട് വിനോദസഞ്ചാര ബസുകൾ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാരുൾപ്പെടെ ആറുപേർ മരിച്ചു. 13 ഇന്ത്യക്കാരുൾപ്പെടെ 24 പേർക്ക് പരിക്കുണ്ട്. ബീച്ച് റിസോർട്ട് കേന്ദ്രമായ ഗുർദുഗയിലേക്ക് പോവുകയായിരുന്ന ബസുകൾ ഐൻ സുഖ്ന-സഫറാന റോഡിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽപെട്ടവരിൽ ഇന്ത്യക്കാർക്കു പുറമെ, ചൈന, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുമുണ്ട്. അപകടത്തിൽപ്പെട്ടവരെ സൂയസ് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി, കൈറോയിലെ മുഖദ്ദം നാഷനൽ ബാങ്ക് ആശുപത്രി, ഗിസയിലെ ശൈഖ് സായിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും സഹായങ്ങളുമായി രംഗത്തുണ്ടെന്നും ഇൗജിപ്തിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.