Representative Image

13.03 കോ​ടി​യു​ടെ വ​ജ്രം മോ​ഷ​ണം പോ​യി

ടോ​ക്യോ: 18.4 ല​ക്ഷം ഡോ​ള​ർ (130345600 രൂ​പ) മൂ​ല്യ​മു​ള്ള 50 കാ​ര​റ്റ്​ വ​ജ്രം മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ജ​പ്പാ​ ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ടോ​ക്യോ​യി​ലെ യൊ​കോ​ഹാ​മ​യി​ലെ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ വ ്യാ​പാ​ര പ്ര​ദ​ർ​ശ​ന മേ​ള​ക്കി​ടെ​യാ​ണ്​ വ​ജ്രം മോ​ഷ​ണം പോ​യ​ത്.

ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ വ​ജ്രം പ്ര​ദ​ർ​ശ​ന​ശാ​ല​യി​ലെ ചി​ല്ലി​​െൻറ ഷോ​കേ​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പൊ​ലീ​സ്.

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മൂ​ന്നു ദി​വ​സ​ത്തെ മേ​ള സ​മാ​പി​ച്ച​ത്. ലോ​ക​വ്യാ​പ​ക​മാ​യി 410 ജ്വ​ല്ല​റി ക​ട​ക​ൾ പ​​ങ്കെ​ടു​ത്തു. മേ​ള​ക്ക്​​ 10,000ൽ ​ഏ​റെ സ​ന്ദ​ർ​ശ​ക​രു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - diamond theft -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.