ബെയ്ജിങ്: വീട്ടിനുള്ളിൽ കഴിയൂ... കോവിഡിനെ നേരിടാൻ ഒന്നിച്ചുനിൽക്കൂ-ഇതാണ് ചൈനയില െ വൂഹാൻ സ്വദേശികൾക്ക് ലോകത്തോട് പറയാനുള്ളത്.
തുടക്കത്തിൽ ചെറിയ പേടിയൊക്കെ ത ോന്നും. എന്നാൽ വലിയൊരു ദുരന്തത്തെ അതിജീവിക്കാൻ നമുക്ക് മുന്നിൽ മറ്റുവഴികളില്ല.
വീട്ടിൽ തന്നെയിരിക്കുക, ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക, ജനത്തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോവാതിരിക്കുക...ഇത്രയും ചെയ്താൽ കോവിഡ് പ്രതിരോധമായി. പേടിക്കരുത്. മനസ്സാന്നിധ്യം കൈവിടാതെ സൂക്ഷിക്കുക. അതിനുശേഷം കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക.-ഹു യോങ് എന്ന 40 കാരൻ പറയുന്നു.
നഗരം അടച്ചിട്ടപ്പോൾ ആദ്യം പേടിച്ചിരുന്നു. അവശ്യസാധനങ്ങളൊക്കെ ഞങ്ങൾ വാങ്ങിസൂക്ഷിച്ചു. കരുതലോടെ ഉപയോഗിച്ചു. ജീവിതം എളുപ്പമായിരുന്നില്ല. വെല്ലുവിളികളെല്ലാം ഞങ്ങൾ തരണം ചെയ്തു-യുവാൻ യാങ്ഷോങ് എന്ന 59കാരൻ. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വൂഹാനിൽ ജനജീവിതം സാധാരണഗതിയിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.