???????? ????????? ???? ??????????????? ?????????????? ??????? ??????? ??????? ???? ?????????????????? ??????? ????? ????

കോവിഡിൽ മരിച്ചവർക്ക്​ ആദരമർപ്പിച്ച്​ ചൈന

ബീജിങ്​: കോവിഡ്​ മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർക്ക്​ ആദരമർപ്പിച്ച്​ ചൈന. ദേശീയ പതാക പകുതി താഴ്​ത്തി, സൈറണുകൾ മുഴക്കി രാജ്യം മൂന്ന് മിനിറ്റ് പരേതർക്ക്​ ആദരാഞ്​ജലി അർപ്പിച്ചു.

എല്ലാ പ്രധാന നഗരങ്ങളിലും ശനിയാഴ്ച രാവിലെ 10 മണിക്കാണ്​ (ഇന്ത്യൻ സമയം രാവിലെ 7.30) അനുസ്മരണം നടന്നത്​. എന്നാൽ, വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ ഇപ്പോഴും അടച്ചിട്ടിരിക്കുന്നതിനാൽ ചടങ്ങുകൾ നാമമാത്രമായിരുന്നു.

ജനുവരി 23നാണ്​ വുഹാനിൽ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചത്​. ഇവി​ടെയുള്ള 11 ദശലക്ഷം പൗരന്മാർ രാജ്യത്തിന്​ വേണ്ടി ത്യാഗം ചെയ്യുകയാണെന്നും വുഹാൻ വീര നഗരമാണെന്നും ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അഭിപ്രായപ്പെട്ടു.

ശനിയാഴ്ച ചൈന വുഹാനിൽ ഒന്നും വിദേശത്ത് നിന്ന് എത്തിയ 18 പേർക്കും പുതുതായി രോഗബാധ സ്​ഥിരീകരിച്ചു. വുഹാനിൽ നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്​. ചൈനയിൽ ആകെ 81,639 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 3,326 പേർ മരണപ്പെട്ടു.

Tags:    
News Summary - China honors virus victims with 3 minutes of reflection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.