Posted On
date_range Updated On
date_range ദോക്ലാം: ഇന്ത്യൻ സൈനികർ പിന്മാറിയാൽ പ്രശ്നം അവസാനിക്കുമെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിച്ചാൽ മാത്രമേ ദോക്ലാം സംഘർഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന ക്രിയാത്മക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. ഇന്ത്യൻ സൈനികർ അതിർത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. ദോക്ലാമിലേക്കുള്ള ചൈനയുടെ റോഡ് നിർമാണം തടസ്സപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.