ബെയ്ജിങ്: കൊവിഡ്-19 ബാധയേറ്റ് 115 പേർകൂടി മരണത്തിന് കീഴടങ്ങിയതോടെ ചൈനയിൽ മരണസ ംഖ്യ 2,233 ആയി. വുഹാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഹുെബയിലും പരിസരങ്ങളിലുമാണ് വ്യാഴാ ഴ്ച ഏറെയും മരണം. പുതുതായി 411 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ്ബാധിതരുടെ എ ണ്ണം രാജ്യത്ത് 75,400 കടന്നു.
വൈറസ് ബാധിതരെ കണക്കാക്കാനുള്ള മാനദണ്ഡം ദിവസങ്ങൾക്കി ടെ ചൈന വീണ്ടും മാറ്റിയതോടെ പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ കുറവു വന്നിട്ടു ണ്ട്. ലബോറട്ടറി പരിശോധനയിൽ രോഗം കണ്ടെത്തുന്നവരെ മാത്രമാകും ഇനി ഈ ഗണത്തിൽ പെടുത്തുക.
രാജ്യത്ത്, ഹുെബക്കുപുറത്ത് രണ്ടു ജയിലുകളിൽ രോഗം പൊട്ടിപ്പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ഷാൻഡോങ്, സെജിയാങ് എന്നിവിടങ്ങളിലെ ജയിലുകളിൽ 258 തടവുകാരിലാണ് രോഗം കണ്ടെത്തിയത്. ഹുെബയിൽ രോഗികളെ ചികിത്സിച്ച ഒരു യുവ ഡോക്ടർകൂടി മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
അതിനിടെ, അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ ഒരാൾ രോഗബാധയെ തുടർന്ന് മരിച്ചത് ആശങ്കയുയർത്തി. 100 ഓളം പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. 204 രോഗികളുള്ള ദക്ഷിണ കൊറിയയിലെ ദെയ്ഗു പ്രവിശ്യയിലാണ് അതിവേഗം പടരുന്നത്.
മറ്റൊരു സംഭവത്തിൽ, ജപ്പാൻ തീരത്ത് നിർത്തിയിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ രണ്ടു യാത്രക്കാർ മരണത്തിന് കീഴടങ്ങി. ഹോങ്കോങ്ങിൽ പുതുതായി ഒരു പൊലീസ് ഓഫിസർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഹോങ്കോങ്ങിൽ രോഗികളുടെ എണ്ണം 69 ആയി. ചൈനക്കുപുറത്ത് 26ഓളം രാജ്യങ്ങളിലാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു.
പ്രതിരോധ കുത്തിവെപ്പ് ഏപ്രിൽ അവസാനത്തോടെ
ലോകത്തെ ഭീതിയിൽനിർത്തിയ കൊറോണ ൈവറസ് നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുമെന്ന് കരുതുന്ന പ്രതിരോധ കുത്തിവെപ്പിെൻറ ആദ്യ സാമ്പിൾ ഏപ്രിൽ അവസാനത്തോടെ തുടർപരിശോധനകൾക്കായി സമർപ്പിക്കുമെന്ന് ചൈനയിലെ നാൻപിങ് സയൻസ് ആൻഡ് ടെക്നോളജി മന്ത്രി അറിയിച്ചു. ഒരു വർഷം കഴിഞ്ഞേ ഇവ വിപണിയിലെത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.