Posted On
date_range Updated On
date_range കംബോഡിയയിൽ പ്രതിപക്ഷ നേതാവ് അറസ്റ്റിൽ
ഫനൊംപെൻ: പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്തു. എംബാറ്റിൽഡ് കംബോഡിയ നാഷനൽ റെസ്ക്യൂ പാർട്ടി നേതാവ് കെം സോകയെയാണ് അദ്ദേഹത്തിെൻറ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. തികച്ചും രാഷ്ട്രീയപ്രേരിതമായാണ് അറസ്റ്റെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി ഹുൻ സെൻ പ്രതിപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കത്തിെൻറ ഭാഗമായാണ് അറസ്റ്റ് എന്നാണ് ആരോപണം. പ്രതിപക്ഷത്തിെൻറ പ്രസംഗം പ്രക്ഷേപണം ചെയ്ത റേഡിയോ നിലയം കഴിഞ്ഞയാഴ്ച പൂട്ടിച്ചിരുന്നു. കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന റേഡിയോ നിലയങ്ങളും നികുതി വെട്ടിപ്പിെൻറ പേരിൽ അടപ്പിച്ചു. ഒരു വാറൻറും കൂടാതെയാണ് കെം സോകയെ അറസ്റ്റ് ചെയ്തതെന്ന് മകൾ മോനോവിത്യ കെം ട്വിറ്ററിൽ കുറിച്ചു. ട്രോപ്യാങ് േഫ്ലാങ് ജയിലിലാണ് കെമ്മിനെ പാർപ്പിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ജനറൽ കിയു സോഫീക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.