Posted On
date_range Updated On
date_range കംബോഡിയയിൽ കെട്ടിടം തകർന്ന് 24 മരണം
നോം പെൻ: കംബോഡിയയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. 23 പേർക്ക് പരിക്കേറ്റു. കെട്ടിട ാവശിഷ്ടങ്ങൾക്കിടയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.
തലസ്ഥാനമായ നോം പെന്നിൽ നിന്നും 160 കിലോമീറ്റർ അകലെയുല്ല തീരദേശ പട്ടണമായ കേപിൽ ആണ് അപകടം. ഏഴു നിലയുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്‍റെ ഉടമസ്ഥരായ ദമ്പതികളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രധാനമന്ത്രി ഹുൻ സെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.