Posted On
date_range Updated On
date_range അഫ്ഗാനില്‍ സ്ഫോടനം; നാലു മരണം
കാബൂള്‍: അഫ്ഗാനിസ്താനിലെ യു.എസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ യു.എസ് വ്യോമതാവളമാണിത്. 14 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി നാറ്റോ സേന അറിയിച്ചു. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാറ്റോ സേന അഫ്ഗാനില്‍നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചശേഷം താലിബാന്‍ ആക്രമണം രൂക്ഷമായിട്ടുണ്ട്. 10,000 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.