Posted On
date_range Updated On
date_range അന്തമാനിൽ യു.എസ് പൗരൻ മരിച്ച സംഭവം; കൊലപാതകികൾക്ക് മാപ്പു നൽകി കുടുംബം
പോർട്ട് ബ്ലയർ: അന്തമാനിൽ അേമ്പറ്റു മരിച്ച യു.എസ് പൗരൻ േജാൺ അലൻ ചൗവിെൻറ കുടുംബം കൊലപാതകികൾക്ക് മാപ്പുനൽകി. ആൻഡമാൻ നിക്കോബാറിലെ ഉത്തര സെൻറിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അേമ്പറ്റാണ് ചൗ മരിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് 25000ത്തോളം രൂപ നൽകിയാണ് ചൗ ദ്വീപിലെത്തിയതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ചൗവിെൻറ മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് അറിയിച്ചു.
മൃതദേഹം കണ്ടെത്താൻ ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ 14നാണ് ചൗ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.