Posted On
date_range Updated On
date_range പ്രതികാരം തുടങ്ങി, ഇറാഖിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി -അലി ഖാംനഈ
തെഹ്റാൻ: സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക ഡോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് തങ്ങൾ പ്രതികാ രം തുടങ്ങിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. വ്യോമാക്രമണം വിജയകരമാണെന്നും ഇറാഖിൽ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും അലി ഖാംനഈ പറഞ്ഞു.
സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് മുന്നിൽ തലകുനിക്കുന്നു. അമേരിക്കയെ നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും അമേരിക്കക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിലൂടെ അമേരിക്ക കൈ വെട്ടുകയാണ് ചെയ്തത്. എന്നാൽ മേഖലയിലെ അമേരിക്കയുടെ കാല് തന്നെ ഇറാൻ വെട്ടുമെന്നാണ് റൂഹാനി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.