Posted On
date_range Updated On
date_range അഫ്ഗാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 25 മരണം
കാബൂൾ: അഫ്ഗാനിസ്താനിലെ ശിയ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയത്.
തോക്കുകളുമായി ക്വാജ ഹസൻ മോസ്കിലേക്ക് എത്തിയ ചാവേറുകൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതിന് ശേഷം ഇവർ സ്വയം പൊട്ടിതെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യ പൊലീസ് മേധാവി സർദാർ വാലി തബ്സും പറഞ്ഞു.
25 മൃതദേഹങ്ങൾ പള്ളിയിൽ നിന്ന് കണ്ടെത്തിട്ടുണ്ടെന്ന് അബ്ദുള്ള ഹസറാത്ത് പറഞ്ഞു. ഏകദേശം 81 പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുേമ്പാൾ 100ലേറെ പേർ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.